കുന്ദമംഗലം. ചാത്തമംഗലം മർക്കസ് മുബാറക്ക് കമ്മറ്റിക്ക് കീഴിൽ മൂന്ന് ദിവസം നീണ്ടു നിന്ന ജശ്നേറബീഹ് സമാപിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം കെ.കെ അഹമ്മദ് കുട്ടി മുസ്ല്യാർ ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് കുന്ദമംഗലം സോൺ പ്രസിഡണ്ട്. സയ്യിദ് അബ്ദുല്ലക്കോയ സഖാഫി പ്രാർത്ഥന നടത്തി.
മർക്കസ് മുദരിസ് കെ.കെ ജസീൽ തങ്ങൾ, എം.കെ ജൗഹർ അംജദി, സിദ്ധീഖ് ബുഹാരി. എൻ
അബ്ദുള്ളഹാജി , ഷംസുദ്ദീൻസഖാഫി
എൻ കെ സി അബ്ദുല്ല ,അശ്റഫ് സഖാഫി പടനിലം,. നൗഫൽ മുസ്ലിയാർ കളരിക്കണ്ടി, പ്രസംഗിച്ചു. വിവിധ മൽസരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനവിതരണം നടത്തി.
ഫോട്ടോ.ചാത്തമംഗലം മർക്കസ് മുബാറക്ക് കമ്മറ്റി സംഘടിപ്പിച്ച സാഹിത്യ മൽസരത്തിലെ വിജയികൾക്ക് കെ.കെ അഹമ്മദ് കുട്ടി മുസ്ല്യാർ സമ്മാന ദാനം നടത്തുന്നു.
