കുന്ദമംഗലം: ഉൗഷ്മളമായ സ്നേഹ ബന്ധത്തിലൂടെയുള്ള ഹൃദയ എെക്യമാണ് ഇപ്പോഴത്തെ കാലഘട്ടത്തിന് ആവശ്യമെന്ന് പി.ടി.എ റഹീം എം എൽ എ അഭിപ്രായപ്പെട്ടു. കേരളമുസ്ലിം ജമാഅത്ത് വെള്ളലശ്ശേരിയില്‍ സംഘടിപ്പിച്ച പ്രതിഭകളെ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ മൂസകുട്ടി ഹാജി അധ്യക്ഷതവഹിച്ചു. വിവിധ മേഖലകളിലെ കുഞ്ഞിമുഹമ്മദ് സഖാഫി, ഡോ അബ്ദുന്നാസര്‍, അഡ്വറിജേഷ് , ഡോ. സൗദ ,കെ കെ ആഷിക് ഇബ്രാഹിം എന്നിവരെ ചടങ്ങിൽ എം എൽ എആദരിച്ചു. എം.പി മജീദ് മാസ്റ്റര്‍ സ്വാഗതവും, ഇ.പി. ഇബ്രാഹിം സഖാഫി നന്ദിയും പറഞ്ഞു ഫോട്ടോ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രൈയ്നറായി തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞിമുഹമ്മദ് സഖാഫിക്ക് പി.ടി.എ റഹീം എം എൽ എ ഉപഹാരം നൽകുന്നു