കുന്ദമംഗലം: ഡിസംബർ 21 ന് കുന്ദമംഗലത്ത് വെച്ച് നടക്കുന്ന സീനിയർ സൂപ്പർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ പ്രചരണാർത്ഥം കുന്ദമംഗലം പഞ്ചായത്തിലെ 60 വയസ്സിന് മുകളിലുള്ള പഴയ കാല വോളിബോൾ കളിക്കാരെ പങ്കെടുപ്പിച്ച് ഈ മാസം 30 ന് കുന്ദമംഗലത്ത് ” കളിപെരുമ ” നടത്താൻ ചാമ്പ്യൻഷിപ്പിന്റെ പബ്ലിസിറ്റി കമ്മറ്റി യോഗംതീരുമാനിച്ചു ചെയർമാൻ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ടി.കെ.ഹിതേഷ് കുമാർ അധ്യക്ഷത വഹിച്ചു സാന്റോസ് പ്രസിഡന്റ് മുഹ്സിൻ മുഖ്യ പ്രഭാഷണം നടത്തി.കൺവീനർ റിഷാദ്, ലാൽ കുന്ദമംഗലം, കോയ മാസ്റ്റർ ,ഹരിദാസൻ, കെ.കെ.ഷമീൽ, ഹബീബ് കാരന്തൂർ ,ബഷീർ പുതുക്കുടി ,
ക്ലബ് ട്രഷറർ മുഹമ്മദ് അസ്ലം സംസാരിച്ചു