കുന്ദമംഗലം: ജില്ല വോളിബോൾ ലീഗ് ചാമ്പ്യൻഷിപ്പ് കുന്ദമംഗലം സോൺ മത്സരത്തിൽ സിന്ദൂർ കുന്ദമംഗലം ജേതാക്കളായി. ഫൈനലിൽ സിന്ദൂർ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക്( സ്കോർ25-22,30-28,19-25, 22-25, 15-9) പാറ്റേൺ കാരന്തൂരിനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.
സിന്ദൂർ ടീമിന് വേണ്ടി ഇന്ത്യൻ താരം രതീഷ്, സംസ്ഥാന താരങ്ങളായ ഹഫീൽ, ജിതിൻ, ലിബറോ രതീഷ് എന്നിവർ കളിക്കളത്തിലിറങ്ങി. ഡിസം: 7 മുതൽ 13 വരെ നന്മണ്ടയിൽ നടക്കുന്ന ജില്ല വോളിബോൾ ഇന്റർസോൺ മത്സരത്തിൽ പങ്കെടുക്കാൻ സിന്ദൂർ കുന്ദമംഗലം, പാറ്റേൺ കാരന്തൂർ ,സാവോസ് നരിക്കുനി, ഫൈറ്റേഴ്സ് പാലങ്ങാട് ടീമുകൾ അർഹത നേടി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി.കെ.സൗദ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
