കുന്ദമംഗലം: തുണി ഷോപ്പുകളിൽ വിൽപ്പനക്കെത്തുന്ന ബനിയനും ഷർട്ടുകളും പകുതി വിലക്ക് ആവശ്യക്കാർക്ക് നൽകുന്ന റോഡ് സൈഡ് കച്ചവടക്കർ വിപണി കൈടക്കി സജീവമാകുന്നു. ഷോപ്പുകളിൽ അമിതമായ വാടകക്കും വൻതുക അഡ്വാൻസും നൽകി കച്ചവടം ചെയ്തു വരുന്ന കച്ചവടക്കാർ തന്നെയാണ് ആവശ്യമായ ഡ്രസ്സുകളുമായി ഇത്തരം കച്ചവടം ചെയ്യുന്നത്ഇതിനായി ഒരു തൊഴിലാളി മതി എന്നതും ശ്രദ്ധേയമാണ്.സാധനങ്ങൾ ഉടമ തന്നെവാഹനത്തിൽ എത്തിച്ച് നൽകുകയും ചെയ്യും. നമ്മുടെ നാട്ടുകാരല്ലെന്നെ ഉള്ളൂ അധികപേരും സമീപ ജില്ലക്കാരണന്ന് മാത്രം ദേശീയ പാതകാരന്തൂർ ടൗണിനും ചെലവൂർ ടൗണിനും ഇടയിലാണ് ഇവരുടെ കച്ചവടം
