കുന്ദമംഗലം: തീരം റസിഡൻ്റ്സ് അസോസിയഷേൻ ക്രിസ്മസ്- നവവത്സരാഘോഷത്തിന്റെ ഭാഗമായി മെഹഫിൽ സംഗീത സായാഹ്നം സംഘടിപ്പിച്ചു.താളിക്കുണ്ട് വയോജനപാർക്കിൽ നടന്ന പരിപാടി വാർഡ് മെമ്പർ ബിജു പുതക്കണ്ടി ഉദ്ഘാടനം ചെയ്തു.തീരം പ്രസിഡണ്ട്സുലൈമാൻ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി ഗണേശൻ സ്വാഗതം പറഞ്ഞു.ചടങ്ങിൽ അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നൽകിയ സി.ഖദീജ പാറപ്പുറത്ത്,ദേശീയ സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ നേടിയ കെ.ശ്രേയ, മികച്ചഫോട്ടോഗ്രാഫറായി തീരം തെരഞ്ഞെടുത്ത ഫാത്തിമ മിസ്രിയ,പ്ലസ് ടു വിജയികളായ അനൈന ഫാത്തിമ, ആഷ്നജ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. രവീന്ദ്രൻകുന്ദമംഗലം, യൂസഫ്, അഖിൽ, മഹേഷ് എന്നിവർ പ്രസംഗിച്ചു. ഗേപൻ മെയ്ജി നന്ദി പറഞ്ഞു. (photo: കുന്ദമംഗലം തീരം റസിഡൻ്റ്സ് അസോസിയഷേൻ നടത്തിയ മെഹഫിൽ സംഗീത സായാഹ്നം വാർഡ് മെമ്പർ ബിജു പുതക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു)
: