കുന്ദമംഗലം: കുന്ദമംഗലം ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായ ഗായകരെ ഉൾപ്പെടുത്തി സ്വരം ഓൾഡ് സ്റ്റുഡന്റ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ജനുവരി 26ന് മെഗാസംഗീതസദസ് സംഘടിപ്പിക്കുന്നു. 600 ഓളം ഗായകരെ ഒരേ വേഷത്തിൽ അണിനിരത്തി ലൈവ് ഓർക്കസ്ട്രയുടെയും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശരശ്മികളുടെയും അകമ്പടിയോടെയാണ് സംഗീതപരിപാടി നടത്തുന്നത്. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ പ്രത്യേകം സജ്ജമാക്കിയ അതി വിശാലമായ ഓപ്പൺ തിയ്യേറ്ററിൽ നടത്തുന്ന മ്യൂസിക്കൽ സിംഫണി പ്രോഗ്രാം കോഴിക്കോട് ജില്ലയുടെ ചരിത്രത്തിൽ ആദ്യത്തേതായിരിക്കും. പത്രസമ്മേളനത്തിൽ എം.പി.അനൂപ്കുമാർ,രവീന്ദ്രൻ കുന്ദമംഗലം, ശബരീഷ്,ശ്രീധരൻശ്രീൻ ജികെ, ശ്രീജകുമാരി,ഷൈലജ,പിവി വിനു, എന്നിവർ സംബന്ധിച്ചു.