കുന്ദമംഗലം : കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യനെതിരെ പിണറായി വിജയൻ സർക്കാർ കള്ള കേസെടുത്തു അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വളപ്പിൽ റസാക്ക് അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയപ്രേരീതമായി കള്ളക്കേസെടുത്തു അറസ്റ്റ് ചെയ്തു കോൺഗ്രസ് നേതാക്കളെ ജയിലിൽ അടക്കാം എന്നത് പിണറായി വിജയൻറെ വ്യാമോഹം മാത്രമാണെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത കെപിസിസി എക്സിക്യൂട്ടീവ് യോഗം കെ. എം ഉമ്മർ പറഞ്ഞു. ശബരിമലയില സ്വർണ്ണ കവർച്ചയിൽ സിപിഎം നേതൃത്വത്തിന് നേരിട്ട് പങ്കുണ്ട് എന്ന് തെളിയിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് ഇപ്പോൾ കേൾക്കുന്നത്. മുഖ്യമന്ത്രിക്കും അടുപ്പക്കാരായ വ്യക്തികൾക്കും നേരെയാണ് വിരൽചൂണ്ടുന്നത്. ഇതിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. ഡിസിസി ജനറൽ സെക്രട്ടറിമാരായ എം ധനുഷ് ലാൽ വിനോദ് പടനിലം ഇടക്കുനി അബ്ദുറഹ്മാൻ പ്രസംഗിച്ചു. കെ ശ്രീനിവാസൻ സ്വാഗതവും റഫീഖ് മലയമ്മ നന്ദിയും പറഞ്ഞു