ഹബീബ് കാരന്തൂർ
കുന്ദമംഗലം : വുഡ്ലം എഡ്യൂക്കേഷനിന്റെ സ്പോൺസർ ഷിപ്പിൽ സാന്റോസ് കുന്ദമംഗലം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ ഫോർ ആരംഭിക്കുന്ന പുതുക്കിയ തീയതി 2026 ജനുവരി 20 മുതൽ 2026 ഫെബ്രുവരി 10 വരെ ആണെന്ന് സംഘാടകർ അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ പലയിടങ്ങളിലും മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് ഈ സീസണിലെ മത്സരങ്ങൾക്ക് മാറ്റം വന്നിട്ടുള്ളത്.
സീസൺ ടിക്കറ്റുകളും ഡെയ്ലി ടിക്കറ്റുകളും ജനുവരി 5 മുതൽ ലഭ്യമാവുന്നതാണ്.
ടിക്കറ്റ് നിരക്ക്:-
✅ ഗാലറി 60/- രൂപ (ഫസ്റ്റ് റൗണ്ട്)
✅ സീസൺ ടിക്കറ്റ് 1000/-രൂപ (ഗാലറി ഡെയിലി സിംഗിൾ എൻട്രി ഫുൾ മാച്ച്)
✅ ചെയർ 150/- രൂപ