മാവൂർ: യു.ഡി.എഫ് മിന്നും ജയം സ്വന്തമാക്കിയ
മാവൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡണ്ടായി
സി. മുനീറത്ത് ടീച്ചർ തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് അംഗം
സി പി കൃഷ്ണൻ പേര് നിർദ്ദേശിക്കുകയും എൻ പി അഹമ്മദ് പിന്താങ്ങുകയും ചെയ്തതോടെ മുൻപ് പ്രസിഡണ്ടായി മികവ് തെളിയിച്ച മുനീറത്ത് ടീച്ചർ വീണ്ടും പ്രസിഡണ്ടായി പ്രതിജ്ഞ ചൊല്ലി.12-ാം വാർഡ് മാവൂർ സൗത്ത് വാർഡിൽ നിന്നുമാണ് ടീച്ചർ മത്സരിച്ചു വിജയിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, എസ് ടി യു തൊഴിലുറപ്പ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ , കലാ ലീഗ്ഗ് ജില്ലാ ജനറൽ സെക്രട്ടറി
തുടങ്ങിയ സ്ഥാനങ്ങളിൽ ശ്രദ്ധേയമായ പല നേട്ടങ്ങളും
അടയാളപ്പെടുത്താൻ ടീച്ചർക്ക് കഴിഞ്ഞിട്ടുണ്ട്.
സി.പി. കൃഷ്ണനാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒരിക്കൽ പഞ്ചായത്ത് അംഗമായിരുന്ന വ്യക്തിയാണ് സി പി കൃഷ്ണൻ .
യൂത്ത് കോൺഗ്രസിൽ നിന്നും വാർഡ് ഭാരവാഹിയായി പ്രവർത്തിച്ച് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിവരെയായ ഇദ്ദേഹം സേവനരംഗത്ത് ഏറെ സജീവമാണ്.
കെ ഉസ്മാൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സിപി കൃഷ്ണന്റെ പേര് നിർദ്ദേശിക്കുകയും
ജയശ്രീ ദിവ്യ പ്രകാശ് പിന്താങ്ങുകയും ചെയ്തു.
യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ധാരണ പ്രകാരം ആദ്യത്തെ രണ്ടര വർഷം
മുസ്ലിം ലീഗിനും തുടർന്ന് കോൺഗ്രസിനുമാണ് പ്രസിഡണ്ട് സ്ഥാനം .
രണ്ടര വർഷത്തെ കാലാവധിക്ക് ശേഷം കോൺഗ്രസിലെ വനിതാ മെമ്പർ പ്രസിഡണ്ടായും മുസ്ലിം ലീഗ്
അംഗം പ്രസിഡന്റായും സ്ഥാനമേൽക്കും.
യുഡിഎഫ് തുടർച്ചയായി നാലാം തവണയാണ് മാവൂരിൽ ഭരണം നിലനിർത്തുന്നത്.
ആകെയുള്ള 19 സീറ്റുകളിൽ 13 എണ്ണത്തിലും യു.ഡി.എഫ് ആണ് വിജയിച്ചത്. എൻ.ഡി.എഫ് 6 സീറ്റ് മാത്രമാണ് നേടിയത്.
മുസ്ലിം ലീഗ് മത്സരിച്ച 8 സീറ്റുകളും സ്വന്തമാക്കി. കോൺഗ്രസ് -4, ആർ എം പി ഐ- 1 എന്നിങ്ങനെയാണ് വിജയം.