കുന്ദമംഗലം : മർകസ് ആർട്സ് ആർട്സ് ഫെസ്റ്റ് ഖാഫ് ഡിസംബർ 13 14 തീയതികളിൽ
ജാമിഅ മർകസ് വിദ്യാർത്ഥി യൂണിയൻ ഇഹ്യാഉസ്സുന്ന സംഘടിപ്പിക്കുന്ന മർക്കസ് ആർട്സ് ഫെസ്റ്റ് ഖാഫ് ദി ഒക്ടോ എഡിഷൻ ഡിസംബർ 13 14 തീയതികളിൽ മർക്കസ് കൺവെൻഷൻ സെന്ററിലാണ് നടക്കുക
റെക്റ്റിഫയിങ് ദ വെർച്യൂസ് , മൂല്യ ശോഷണങ്ങൾക്ക് തിരുത്ത് എന്ന പ്രമേയത്തിൽ ആണ് ഈ വർഷം ഖാഫ് ഒക്ടോ എഡിഷൻ നടക്കുന്നത്.
ഇരുന്നോറൂളോം മൽസരയിനങ്ങളിലായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ ഖാഫ് ഒക്ടോ എഡിഷനിൽ മാറ്റുരക്കും.
ഫെസ്റ്റിവലിന്റെ ഭാഗമായി എട്ടിന പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
13 ന് രാവിലെ 10 ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ കെ.കെ.എൻ. കുറുപ്പ് മുഖ്യാതിഥിയാകും. മർകസ് ചാൻസിലർ സി.മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി തുടങ്ങിയവർ സംബന്ധിക്കും.
കുന്ദമംഗലം പ്രസ്ക്ലബ്ബിൽ നടന്ന പ്രസ്സ് മീറ്റിൽ ഇഹ്യാഉസ്സുന്ന പ്രസിഡന്റ് സയ്യിദ് മുഹ്സിൻ തൃശൂർ, ജ.സെക്രട്ടറി മിസ്ഹബ് പിലാക്കൽ, ഖാഫ് ഫെസ്റ്റിവൽ ചെയർമാൻ ജദീർ അദനി, കൺവീനർ ഇല്യാസ് ബെളിഞ്ച എന്നിവർ സംസാരിച്ചു.