മാവൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി മാവൂർ പഞ്ചായത്ത് യുഡിഎഫ്, ആർ എം പി യുടെ നേതൃത്വത്തിൽ ആവേശം നിറഞ്ഞ തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും
നടത്തി. പുതിയതായി രംഗത്ത് വന്ന കെ പി എ കൂടി അണി ചേർന്ന റാലിയിൽ
നൂറുകണക്കിന് ആളുകൾ പങ്കാളികളായി.
കെപിസിസി വൈസ് പ്രസിഡൻ്റ് രമ്യ ഹരിദാസ് റാലിക്ക് ശേഷം നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. ലത്തീഫ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ.എം അപ്പു കുഞ്ഞൻ, ആർഎംപി ഏരിയ കമ്മിറ്റി അംഗം കെ. പി. രാജശേഖരൻ, കെ പി എ ജില്ല സെക്രട്ടറി മൻസൂർ മണ്ണിൽ, യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ വി. എസ് രജ്ഞിത്ത്, ടി.രജ്ഞിത്ത്, ഇ.കെ. നിധീഷ്, മാങ്ങാട്ട് അബ്ദുൾ റസാഖ്, പി.സി. അബ്ദുൾ കരിം, വളപ്പിൽ റസാഖ്, എൻ.പി . അഹമ്മദ്, അബ്ദുറഹിമാൻ ഇടക്കുനി, പി. ഭാസ്ക്കരൻ നായർ, ഒ. എം നൗഷാദ്, പി.ടി. അസീസ്, ഒ.പി. സമദ്, യു.എ. ഗഫൂർ, കെ.എം മുർത്താസ് എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് റാലി കട്ടാങ്ങൽ റോഡിലെ പെട്രോൾ പമ്പിന് സമീപത്ത് നിന്നാരംഭിച്ച് മാവൂരിൽ സമാപിച്ചു.

