കെ.പി. സി. സി.വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.പി.യും സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടരി പി.കെ. ഫിറോസും കെട്ടാങ്ങൽ അങ്ങാടിയിൽ യു.ഡി.എഫ് പഞ്ചായത്ത് തിരഞെടുപ്പ് കമ്മറ്റി നടത്തിയ മോണിംഗ് റൈഡ് വിത്ത് കാൻഡിഡേറ്റ് ശ്രദ്ധേയമായി. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോ ഏറെ ആവേശകരമായിരുന്നു. റോഡ് ഷോക്ക് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ, ഡി.സി.സി. ജനറൽ സെക്രട്ടരി ഇ. എം. ജയപ്രകാശ്,നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി എൻ. പി. ഹംസ മാസ്റ്റർ, യു.ഡി.എഫ് ചെയർമാൻ ടി.കെ. സുധാകരൻ കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട്, എൻ.എം. ഹുസ്സയിൻ, എൻ.പി. ഹമീദ് മാസ്റ്റർ, ടി.വേലായുധൻ,ഒ അശോകൻ, ഷരീഫ് മലയമ്മ, കുഞ്ഞി മരക്കാർ മലയമ്മ, ജബ്ബാർ മലയമ്മ ഫാസിൽ മുടപനക്കൽ, റഊഫ് മലയമ്മ , ഫൈജാസ് എരഞ്ഞിപ്പറമ്പ്,ജില്ലാ സ്ഥാനാർത്ഥികളായ അബ്ദുറഹിമാൻ ഇടക്കുനി, ബൽക്കീസ് ടീച്ചർ, ബ്ലോക്ക് സ്ഥാനാർത്ഥികളായ ഇ.പി. ബാബു ,ശ്രീജ ഇളവങ്ങേരി , രാജി സുരേഷ്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾ പങ്കെടുത്തു.
