കുന്ദമംഗലം: കോഴിക്കോട് ജില്ല പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ വെച്ച് നടന്നു. ജില്ല വനിത ലീ ഗ് ജനറൽ സിക്രട്ടറി പി.ടി.എം.ഷറഫുന്നീസ ടീച്ചർ ഉൽഘാടനം ചെയ്തു യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എം.പി. കേളുക്കുട്ടി അധ്യക്ഷം വഹിച്ചു. കൺവീനർ എ.ടി ബഷീർ സ്വാഗതം പറഞ്ഞു. ഖാലിദ് കിളിമുണ്ട, വിനോദ്പടനിലം, എം. ധനീഷ് ലാൽ,ഇടക്കുനി അബ്ദുറഹിമാൻ, ബാബു നെല്ലൂളി , എ.പി. സഫിയ, പി. കൗലത്ത്, ഷമീന വെള്ളക്കാട്ട്,സി.പി. രമേഷൻ,സ്ഥാനാർത്ഥി സീന അശോകൻ പ്രസംഗിച്ചു. ഖാലിദ് കിളിമുണ്ട (ചെയർമാൻ)പിഷൗ ക്കത്തലി (കൺവീനർ)ഒ ഉസ്സയിൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 201 അംഗ കമ്മറ്റി രൂപീകരിച്ചു.