കുന്ദമംഗലം : ഗ്രാമപഞ്ചായത്തിലെ വാർഡ് 19 ൽ കുടിവെള്ളം തരാമെന്ന് പറഞ്ഞ് വോട്ടർ മാരോട് 5000 രൂപ വാങ്ങി മുങ്ങിയവർക്ക് ഇത്തവണ വോട്ട് നൽകി ല്ലെന്ന ഉറച്ച തീരുമാനവുമായി വാർഡ് 19 ലെ വോട്ടർമാർ രംഗത്തെത്തിയത് ഇടത് പാളയത്തെ അക്ഷരാർതത്തിൽ ഞെട്ടിച്ചിരിക്കയാണ്. കാരന്തൂർ വാർഡ് 19 ലെ അടുക്കത്ത് , കൊളായിത്താഴം , മേപ്പക്കുടി , അരീക്കൽ , എരുമോറ കുന്ന് നിവാസി കളാണ് വിഷയം ചൂണ്ടിക്കാട്ടി രംഗത്തിറങ്ങിയിരിക്കുന്നത് . വെള്ളവും ഇല്ല പണവും ഇല്ല എന്ന ബാനർ ഉയർന്നു കഴിഞ്ഞു. ഇവർ വോട്ട് ചോദിച്ച് ഈ ഭാഗത്തേക്ക് വരരുത് എന്ന താക്കീതും ബാനറിൽ ഉണ്ട്. കഴിഞ്ഞ കുറെക്കാലമായി ഇവിടെ സ്വന്തം സ്ഥാനാർ ത്ഥിയും ചിഹ്നവും പണയം വെച്ച് ഒരു സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ആണ് സീറ്റ് നൽകിവരാറ് . ഇതിലാകട്ടെ ഞാനും എൻ്റെ കെട്ട്യാളും എന്ന രീതിയും . ഈ വാർഡിൽ മത്സര രംഗത്ത് ഉള്ളത് UDF സ്വതന്ത്ര സ്ഥാനാർത്ഥി ഷഹർബാൻ ഗഫൂർ ചിഹ്നം കുട , ബിജെപിയിലെ ഏറങ്ങാട്ട് അനിത ചിഹ്നം താമര , LDF സ്വതന്ത്രസ്ഥാനാർത്ഥി സനിലകുമാരി എന്നിവരാണ് . ഇക്കഴിഞ്ഞഇലക്ഷൻ സമയത്ത് വാർഡ് 18 ആയിരുന്നു അതിരുകൾ കോട്ടാം പറമ്പ് മുതൽ കൊളായി ഭാഗം , വരിക്കോളി മീത്തൽ , ഹരഹര ക്ഷേത്രം കാരന്തൂർ AMLP സ്കൂൾ വരെ യെങ്കിൽ ഇത്തവണ പാറക്കടവ് പാലം , വടക്കയിൽ , മുത്തേറ്റ് മണ്ണിൽ ഭാഗം തുടങ്ങി UDF ൻ്റെ ശക്തി കേന്ദ്രങ്ങൾ കൂട്ടി ചേർത്ത് വാർഡ് 19 ശക്തി വർദ്ധി പ്പിച്ചിട്ടുണ്ട്. ഇക്കയിഞ്ഞ വാർഡ് 18 ൽ മാറി മാറി ജയിച്ചു വന്ന ഇടത് സ്വതഃ -ബിജെപി മെമ്പർമാർ പറയത്തക്ക ഒരു വികസനം കൊണ്ടു വരാൻ ശ്രമിച്ചി ട്ടില്ലെന്നും റോഡ് , സ്ട്രീറ്റ്ലൈറ്റ് , കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ സമയം നീക്കി വെച്ചിട്ടി ല്ലെന്നും എന്നെ വിജയിപ്പി ക്കുന്ന പക്ഷം വാർഡിൽ സമൂഹ മാറ്റം കൊണ്ടു വരുമെന്നും എന്നെ ജയിപ്പിച്ച് ഗ്രാമപഞ്ചായത്തിലേക്ക് അയക്കുന്ന പക്ഷം ഒരു ആരോപണം പോലും ഉയർക്കാൻ അവസരം ഉണ്ടാക്കുകയോ വാർഡിലെ ഒരു വോട്ടർക്ക് പോലും മെമ്പറെ ജയിപ്പിച്ചത് മൂലം മറ്റ്ള്ളവരുടെ മുമ്പിൽ തലകുനി ക്കേണ്ടി വരില്ലെന്നും യു.ഡി. എഫ് സ്വത : സ്ഥാനാർത്ഥി ഷഹർബാൻ ഗഫൂർ പറഞ്ഞു. ബിജെ. പി. ഇടത് സ്വത : സ്ഥാനാർ ത്ഥികളും വാർഡ് നിലനിർ ത്താൻ ആവശ്യമായ പ്രവർത്തനത്തിൽ ശ്രദ്ധ ഊന്നുകയാണ് . ബിജെപി സ്ഥാനാർത്ഥി യും ഇടത് സ്വതന്ത്രയും ഈവാർഡ് ഉൾകൊള്ളുന്ന കഴിഞ്ഞ വാർഡ്18 ലെ മെമ്പർമാരാണങ്കിൽ ഷഹർബാൻ ഗഫൂർ വാർഡ് 20 ലെ മുൻ മെമ്പറാണ്. ഒന്നുറപ്പിച്ച് പറയാം ഇവിടെ വിജയം ഉറപ്പിക്കാനായി മൂന്ന് മുൻ ഗ്രാമപഞ്ചായത്തംഗങ്ങളും കഠിന പ്രയത്നത്തിലാണ്. യു.ഡി. എഫ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ അധികാരത്തിൽ വരികയും യു. ഡി. എഫ് സ്വതഃ വാർഡ് 19 ലെ ഷഹർബാൻ ഗഫൂർ ഭരണ സമിതിയിലെ ഉന്നത സ്ഥാനത്ത് ഉണ്ടാകുമെന്നും UDF പ്രവർത്തകരും നേതാക്കളും പറയുന്നു