മലപ്പുറം : യുഡിഎഫ് പ്രവേശനവുമായി ബന്ധ പെട്ട് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി ഐഎൻഎൽ ഡെമോക്രാറ്റിക് നേതാക്കന്മാർ കൂടിക്കാഴ്ച നടത്തി. ഐഎൻഎൽ ഡെമോക്രാറ്റിക് നേതാക്കളായ അഷ്റഫ് പുറവൂർ, കരീം പുതുപ്പാടി, പി കെ സുലൈമാൻ, സലാം വളപ്പിൽ, സക്കീർ ചെമ്മാണിയോട് എന്നിവർ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ബഹു. പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളുമായി
സ്വവസതിയിൽ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയത്. യുഡിഎഫ് യോഗത്തിൽ അനുകൂല തീരുമാനം എടുക്കാൻ ആവശ്യമായ നടപടികൾ ചെയ്യാമെന്ന് തങ്ങൾ ഉറപ്പു നൽകി