കുന്ദമംഗലം : വേൾഡ് മലയാളി കൗൺസിൽ എക്സലൻസി അവാർഡ് ജേതാവും, പ്രമുഖ വ്യവസായിയും , കാരുണ്യ പ്രവർത്തകനുമായ സി.എച്ച് ഇബ്രാഹിം കുട്ടി, ചൂലൂർ സി.എച്ച് സെൻ്റർ സന്ദർശിച്ചു. സ്വിറ്റ്സർലൻ്റിൽ വെച്ച് നടന്ന വേൾഡ് മലയാളി സംഗമത്തിൽ വെച്ച് ഗ്ലോബൽ എക്സലൻസ് അവാർഡ് സ്വീകരിച്ചു തിരിച്ചെത്തിയ ഉടനെ അദ്ദേഹം ചൂലൂർ സി.എച്ച് സെൻ്ററിലെത്തുകയായിരുന്നു. സി.എച്ച് സെൻ്ററിൻ്റെ പ്രവർത്തനങ്ങളിൽ ഏറെ സംതൃപ്തി രേഖപ്പെടുത്തി. സെൻ്റർ പ്രസിഡണ്ട് ഇ.ടി. മുഹമ്മദ് ബഷീർ സാഹിബ് MP യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.