ഹബീബ് കാരന്തൂർ
കുന്ദമംഗലം : പടനിലം ഗവ. എൽ.പി സ്കൂളിന് സമീപം 1.15 കോടി ചെലവിൽ നിർമ്മിക്കുന്ന സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവ്വഹിച്ചു. അഡ്വ. പി.ടിഎ റഹീം എം.എൽ എ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വെച്ച് സ്റ്റേഡിയത്തിന് വി.എസ് അച്യുതാനന്ദൻ സ്റ്റേഡിയം എന്ന് നാമകരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി, വൈസ് പ്രസിഡൻ്റ്
വി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ
എം ധനീഷ്ലാൽ
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ എൻ ഷിയോ ലാൽ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ചന്ദ്രൻ തിരുവലത്ത്, യു.സി പ്രീതി, ശബ്ന റഷീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു നെല്ലൂളി , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ
നജീബ് പാലക്കൽ,
കെ സുരേഷ് ബാബു
എം.കെ മോഹൻദാസ്,
എം ബാലസുബ്രമണ്യൻ,
വളപ്പിൽ റഷീദ്,
എം ഭക്തോത്തമൻ അബൂബക്കർ ശോഭ, മെഹബൂബ് കുറ്റിക്കാട്ടൂർ
വി അബൂബക്കർ പടനിലം
നവാസ് റഹ്മാൻ
തുടങ്ങിയവർ സംസാരിച്ചു
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഗോകുൽ ഉണ്ണികൃഷ്ണൻ നന്ദി രേഖപെടുത്തി
