ഹബീബ് കാരന്തുർ
ചാത്തമംഗലം ;ഒക്ടോബർ 25,30,31 നവംബർ 1 തിയ്യതികളിൽ
8 വേദികളിലായി ആർ.ഇ.സി ഹയർസെക്കൻ്ററി സ്കൂളിൽ നടക്കുന്ന കുന്നമംഗലം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം ഉപജില്ല എച്ച്.എം ഫോറം സെക്രട്ടറി അബ്ദുൽ കെ.ബഷീർ മാസ്റ്റർ നിർവഹിച്ചു.
അൻപതോളം സ്കൂളുകളിൽ നിന്നായി രണ്ടായിരത്തിലേറെ മത്സരാർത്ഥികളാണ് നാല് ദിവസങ്ങളിലായി നടക്കുന്ന കലാ മാമാങ്കത്തിൽ മാറ്റുംക്കുന്നത്.
കലോത്സവത്തിന്റെ ഭാഗമായുള്ള രചന മത്സരങ്ങൾ നാളെ നടക്കും.
ആർ.ഇ.സി ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീകല പി ,പ്രോഗ്രാം കൺവീനർ ഇ.പ്രമോദ്,ഇ.അബ്ദുൽ അസീസ് ,മുഹമ്മദ് യാസീൻ നിസാമി,എൻ.പി അബ്ദുൽ റസാഖ്, എൻ ജാഫർ,അബ്ദുൽ റസാഖ് എം.കെ,മുഹമ്മദലി പോലൂർ,സിറാജുദ്ദീൻ മലയമ്മ തുടങ്ങിയവർ സംബന്ധിച്ചു.