ഹബീബ് കാരന്തൂർ
പുത്തൂർമഠം: കോഴിക്കോട് റൂറൽ ഉപജില്ലാ കലോത്സവം നവ: 1,3,4,5 തീയതികളിൽ പുത്തൂർ മഠം എ എം യു പി സ്കൂളിലും പെരുമണ്ണ എ.എൽ.പി സ്കൂളിലും സമീപപ്രദേശങ്ങളിലുമായി നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഏഴു വേദികളിലായി
നൂറോളം സ്കൂളുകളിലെ വിദ്യാർത്ഥികൾ മത്സരിക്കും. എം കെ രാഘവൻ എം.പി ,പി .ടി.എ റഹീം എം എൽ .എ തുടങ്ങിയവർ രക്ഷാധികാരികളും പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് സ്വാഗതസംഘം ചെയർമാനുമായുള്ള 301 അംഗങ്ങളുള്ള കമ്മിറ്റി ഇതിനായി രൂപീകരിച്ചിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ
ജനറൽ കൺവീനർ സുരേഷ് എ. വർക്കിംഗ് ചെയർമാൻ കെ.സി ശരീഫ്, പബ്ലിസിറ്റി ചെയർമാൻ റിയാസ് പുത്തൂർമഠം, പബ്ലിസിറ്റി കൺവീനർ മുഹമ്മദ് ഇഹ്തിശാം എന്നിവർ പങ്കെടുത്തു.
