കുന്ദമംഗലം : ഉപജില്ല കായികമേളയിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കുന്ദമംഗലം എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികളും പി ടി എ കമ്മറ്റിയും കുന്ദമംഗലം നഗരത്തിൽ വിജയാഘോഷ റാലി നടത്തി. ചെണ്ടവാദ്യ മേളങ്ങളുടെ അകമ്പടിയോടെ നടത്തിയ ഘോഷയാത്രയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ നിഷ ചോലക്ക മണ്ണിൽ, സി പി .രമേശൻ, എം എം സുധീഷ് കുമാർ എന്നിവർ വിജയികളെ അനുമോദിച്ചു. പ്രധാനാധ്യാപകൻ എം. ഷാജു ,പിടിഎ പ്രസിഡണ്ട് കെ കെ ഷമീൽ, വൈസ് പ്രസിഡണ്ട് അബ്ദുൽ ഷഫീഖ്, അബ്ദുൽ സലാം, അഭിലാഷ് പി , റഷീദ്’ കെപി ,സക്കീർ ഹുസൈൻ പി, സ്പോർട്സ് കൺവീനർ സുജീറ. കെ, അനുപമ കെ, മുജീബു ദ്ധീൻ കെ.ടി, മുജീബ് റഹ്മാൻ ജി,സെക്രട്ടറി ഷറീന ,നൗഷിബ , ഹബീബ , മുബീന, ഷബാന എന്നിവർ റാലിക്ക് നേതൃത്വം നൽകി. കലാകായിക രംഗത്ത് മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാലയമാണ് എ എം എൽപി സ്കൂൾ