കുന്ദമംഗലം: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന മുദ്രാവാക്യം ഉയർത്തി
മുസ്ലീം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി യൂണിറ്റ് സംഗമങ്ങളും തലമുറ സംഗമവും പ്രതിനിധി സമ്മേളനവും കലാ ജാഥയും, ഗ്രാമയാത്രയും സംഘടിപ്പിച്ചു. ഒക്ടോബർ 4 ശനിയാഴ്ച കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിന്റെ സമീപത്തു നിന്നും ആരംഭിക്കുന്ന യുവജന റാലിയിൽ നൂറ് കണക്കിന് യുവജനങ്ങൾ പങ്കെടുക്കും
ശേഷം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റേജിൽ വെച്ച് നടക്കുന്ന
സമാപന സമ്മേളനം മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജന സെക്രട്ടറി പി. കെ ഫിറോസ് ഉദ്ഘാടനം നിർവ്വഹിക്കും.സന്ദീപ് വാര്യർ മുഖ്യ പ്രഭാഷണം നടത്തും യു. സി രാമൻ, അഡ്വ.ഫൈസൽ ബാബു തുടങ്ങിയ പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.