മാവൂർ : പത്തുദിനം നീണ്ടു നിന്ന
യൂത്ത് ലീഗ് സമ്മേളനം സമാപിച്ചു ./സി.പി.എം ലിബറലിസവും വർഗീയതയും
ഇന്ധനമാക്കുന്നുവെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ഇ. ടി മുഹമ്മദ് ബഷീർ എം.പിപറഞ്ഞു
മാവൂർ പാറമ്മൽ നിന്നും നൂറ് കണക്കിന് യുവജനങ്ങളെ അണിനിരത്തി നടന്ന യുവജന റാലിയും സമാപന സമ്മേളനവും ഏറെ പ്രൗഢമായി. റാലിയിൽ
പാലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ ടാബ്ലോയും ഏറെ ശ്രദ്ധേയമായി.
സമ്മേളന ഭാഗമായി യൂണിറ്റ് സംഗമം, പോസ്റ്റർ ഡേ, പതാകദിനം, പാട്ട് വണ്ടി, ഷൂട്ടൗട്ട്, വാഹനജാഥ, കമ്പവലി മത്സരം തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികളാണ് വിത്യസ്ത ദിവസങ്ങളിലായി സംഘടിപ്പിച്ചിരുന്നത്.
വർഗീയതയും ലിബറലിസവും
ഇന്ധനമാക്കി വോട്ടു നേടാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമങ്ങളെ
എം എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസ് മുഖ്യ പ്രഭാഷണം നടത്തി,
പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് പ്രസിഡൻ്റ് കെ എം മുർതാസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ മാവൂരിലെ പ്രഥമ മുസ്ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം പി മുഹമ്മദ് ഹാജിയെ ആദരിച്ചു.
നിയോജക മണ്ഡലം മുസ്ലീം ലീഗ് പ്രസിഡൻ്റ് കെ മൂസ മൗലവി, ജില്ല മുസ്ലീം യൂത്ത് ലീഗ് ട്രഷറർ കെ എം എ റഷീദ്, സെക്രട്ടറി ഒ എം നൗഷാദ്,
നിയോജക മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ടുമാരായ മാങ്ങാട്ട് അബ്ദുറസാഖ്, എ കെ മുഹമ്മദലി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എൻ പി അഹമ്മദ്, ജനറൽ സെക്രട്ടറി കെ ലത്തീഫ് മാസ്റ്റർ, ട്രഷറർ ഉമ്മർ കുട്ടി മാസ്റ്റർ,
നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞിമരക്കാർ മലയമ്മ, സെക്രട്ടറിമാരായ സി ടി ശരീഫ് പി പി സലാം,
എം എസ് എഫ് സ്റ്റേറ്റ് സെക്ര ശാക്കിർ പാറയിൽ
മാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി ടി കാദർ
തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് മുസ്ലീം ലീഗ് യൂത്ത് ലീഗ് ഭാരവാഹികളായ ടി ഉമ്മർ മാസ്റ്റർ, എം ടി സലീം മാസ്റ്റർ, കെ ഉസ്മാൻ, യു എ ഗഫൂർ, വി എൻ ഇസ്മായിൽ, മുനീർ മാവൂർ, ഫസൽ മുഴാ പാലം, അബൂബക്കർ സിദ്ധീഖ്, ശൗക്കത്തലി വളയന്നൂർ, ലിയാഖത്ത് അലി
എം എസ് എഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നിസാമുൽ ഹഖ്, ഇർഫാൻ, റിഷാദ് മാവൂർ തുടങ്ങിയവർ സംബന്ധിച്ചു.