കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച പുതൂർ കടവ് വയോജന പാർക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു നെല്ലുളി അധ്യക്ഷത വഹിച്ചു . പ്രായാധിക്യത്താൽ വീട്ടിൽ ഒറ്റപ്പെട്ടവരുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയ്യാറാക്കിയത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ചെലവഴിച്ചാണ് കാരന്തൂർ പൂനൂർ പുഴയുടെ തീരത്ത് വയോജന പാർക്ക് നിർമ്മിച്ചത്.വയോജന പാർക്കിൽ പ്രഭാത സവാരിയ്ക്കും വൈകീട്ട് വയോജനങ്ങൾക്ക് ഒത്തുചേരാനും മാനസികോല്ലാസത്തിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ,വാർഡ് മെമ്പർ ഷൈജ വളപ്പിൽ,എം. ഗിരീഷ്,സി.പി രമേശൻ,ദാസൻ പുത്തലത്ത്,രാധാകൃഷ്ണൻ,സദാനന്ദൻ,പ്രശാന്ത്,അനൂബ്,ഹനീഫ തെക്കയിൽ തുടങ്ങിയവർ സംസാരിച്ചു.