കുരുമംഗലം :ഒക്ടോബർ അവസാനവാരം ആർ ഈസി ജിവിഎച്ച്എസ്എസ് ൽനടക്കുന്ന കുന്നമംഗലം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.ആർഇസിജിവിഎച്ച് എസ്എസിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതാസ് ഹമീദ് അധ്യക്ഷത വഹിച്ചു. 501 അംഗ സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. രാജീവ് കലോത്സവ കാര്യങ്ങളെക്കുറിച്ച് വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. സുഷമ, വാർഡ് മെമ്പർ സബിത സുരേഷ്,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പി പി ജിജി,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ കെ പി . അഷ്റഫ് , പിടിഎ പ്രസിഡണ്ട് പി.ടി. രവീന്ദ്രൻ, എസ് എം സി ചെയർമാൻ ഷാജു കുനിയിൽ, ഹെഡ്മിസ്ട്രസ് ശ്രീകല, എച്ച് എം ഫോറം സെക്രട്ടറി കെ. ബഷീർ,ജി. മുജീബ് റഹ്മാൻ,
സ്കൂൾ ലീഡർ മുഹമ്മദ് ഷാമിൽ എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു. യോഗത്തിൽ വിവിധ സബ്കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഓളിക്കൽ ഗഫൂർ (ചെയർമാൻ, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്) പി.ടി രവീന്ദ്രൻ,
എം. സുഷമ ( വൈസ് ചെയർമാൻമാർ )
ജിജി .പി പി(ജനറൽ കൺവീനർ പ്രിൻസിപ്പാൾ ആർഇസി ജിവിഎച്ച്എസ്എസ് )
മുഹമ്മദ് അഷ്റഫ് കെ.പി, എം ശ്രീകല, കെ ബഷീർ. (ജോ.കൺവീനർമാർ)
രാജീവ് കെ. ( ട്രഷറർ, എ ഇ ഒ കുന്നമംഗലം )