കുന്ദമംഗലം : കാരന്തൂരിലെ 16 വയസ്സ് തികയാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കാരന്തൂരിലെയുവാവിനെ തിരെ കുന്ദമംഗലം പോലീസ് കേസെടുത്തു. ഒരാഴ്ച മുമ്പ്നടന്ന സംഭവം പുറം ലോകം അറിഞ്ഞിട്ടും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുക്കാൻ വിസമതിക്കുകയായിരുന്നു. എന്നാൽ സ്‌കൂൾ അധികൃതർ വിവരം അറിയുകയും ചൈൽഡ് അധികൃതരെ വിവരം അറിയിക്കുകയും അവർ കൂട്ടിയുമായി സംസാരിക്കുകയും പോലീസിൽ വിവരം അറിയിക്കു കയായിരുന്നു . ഇതിൻ്റെ അടിസ്ഥാന ത്തിൽ ആണ് കേസ് എടുത്തത് . കാരന്തൂരിലെ പഴയ വാഹനങ്ങൾ വിൽപ്പന നടത്തുന്ന ഷറഫുദ്ധീൻ (36) ആണ് പ്രതി. ഇയാൾ വിദേശത്തേ ക്ക് കടന്നുകളഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു