കുന്ദമംഗലം: കോട്ടാംപറമ്പ് സെൻ്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെൻ്റ് ആൻഡ് മാനേജ്മെൻ്റ് അങ്കണത്തിൽ ചെറു ധാന്യ (മില്ലറ്റ്) പ്രദർശനത്തോട്ടം ഒരുങ്ങി. പത്തായം മില്ലറ്റ് കഫേ ഉടമ സി.വി.ഗംഗാധരൻ പാകാൻ അനുയോജ്യമാക്കി സംഭാവന ചെയ്ത വിവിധ ഇനം വിത്തുകൾ 8 താവരണകളിലായി വിതയ്ക്കുന്നതിൻ്റെ ഉദ്ഘാടനം
സി.ഡബ്ള്യു.ആർ.ഡി.എം. എക്സിക്യൂട്ടീവ് ഡയറക്ടർ ഇൻ ചാർജ് ഡോ. അരുൺ പി.ആർ. നിർവ്വഹിച്ചു. ലാൻഡ് ആൻഡ് വാട്ടർ മാനേജ്മെൻ്റ് ഗ്രൂപ്പ് തലവൻ ഡോ.ചിന്നി നാഗകുമാർ, ഡോ.എം.തേൻ മൊഴി, ശശിധരൻ പള്ളിക്കുടിയൻ, ദർശനം സാംസ്കാരിക വേദി പ്രവർത്തകരായ പി.ബാബു ദാസ്, സതീശൻ കൊല്ലറയ്ക്കൽ, ഇ.കെ.അനാമിക, കെ.ശശിധരൻ,ജൈവകർഷക കൂട്ടായ്മയിലെ സി.പി.അബ്ദുറഹ്മാൻ,ബഷീർ കളത്തിങ്ങൽ, യുവ സാമൂഹ്യ പ്രവർത്തകൻ സി.ടി.മുനീർ ചേലേമ്പ്ര, കർഷകൻ കുര്യൻ കൂടരഞ്ഞി എന്നിവർ നേതൃത്വം നല്കി. 2015 മുതൽ മില്ലറ്റ് പ്രചാരണത്തിനായി പാചകപരിശീലനം നല്കി വരുന്ന ദർശനം സാംസ്കാരിക വേദി ഗ്രന്ഥാലയമാണ് കൃഷിയുടെ ഏകോപനം നിർവ്വഹിക്കുന്നത്. 75 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ചാമ,90 ദിവസം വേണ്ട തിന, 120 ദിവസം വേണ്ട റാഗി, മണിച്ചോളം എന്നീ മില്ലറ്റുകളാണ് പാകിയിരിക്കുന്നത്.

.