ചാത്തമംഗലം : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. വര്യട്ട്യാക്ക് ചേലൂർ തടായിയിൽ കുഞ്ഞൻ്റെ മകൻ രജീഷ് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ചാത്തമംഗലം സബ് രജിസ്റ്റാർ ഓഫീസിന് സമീപമാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച മോട്ടോർ സൈക്കിളിൽ ബസ്സിടിച്ചാണ് അപകടം. മെഡിക്കൽ കോളേജ് ചികിൽസയിലായിരുന്ന രജീഷ് ബുധനാഴ്ച വൈകിട്ടോടെയാണ് മരണത്തിന് കീഴടങ്ങിയത്. മാതാവ് നാരായണി.സഹോദരൻ രാജേഷ്. ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത അശ്വിൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
