
കുന്ദമംഗലം : കോഴിക്കോട് ജില്ലാ സോഫ്റ്റ്ബോൾ അസോസിയേഷൻ 2025-29 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.കുന്നമംഗലം ഹൈസ്കൂൾ മിനി ആഡിറ്റോറിയത്തിൽ വെച്ച് നടന്ന ജനറൽ ബോഡി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽ കുമാർ ഉത്ഘാടനം ചെയ്തു.അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എ കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു.ടി എം അബ്ദുറഹിമാൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ റോയ് ജോൺ നിരീക്ഷകനായിരുന്നു. കെ പി വസന്തരാജ്, കെ മുഹമ്മദ് ഷാജി,എം രൂപേഷ്, പി മുഹമ്മദ് ഹസ്സൻ , എം പി മുഹമ്മദ് ഇസ്ഹാക് എന്നിവർ സംസാരിച്ചു .
ഭാരവാഹികളായി ടി കെ മുഹമ്മദ് റഹീസ് പ്രസിഡണ്ട്, എ കെ മുഹമ്മദ് അഷ്റഫ് , കെ പി വസന്തരാജൻ വൈസ് പ്രസിഡണ്ടുമാർ, സെക്രട്ടറി : ഡോ ഹിഷാം അബ്ദുള്ള ഏ എസ്,ജോ സെക്രട്ടറിമാർ: കെ ഷിബിൻ, ജസീം ബാസിൽ, ട്രഷറർ : വി അനിൽ കുമാർഎന്നിവരെയുംഎക്സിക്യൂട്ടീവ് മെംബർമാരായി ടി എം അബ്ദുറഹിമാൻ,പിടി അബ്ദുൽ അസീസ് , പി ഷഫീക്ക്,ടി വി ആദർശ്, പിഎം റിയാസ്, എം പി മുമ്മദ് ഇസ്ഹാക്, കെ ഷഫ്നാസ് എന്നിവരെയും തിരഞ്ഞെടുത്തു. ഫോട്ടോ ക്യാപ്ഷൻ
കോഴിക്കോട് ജില്ലാ സോഫ്റ്റ്ബോൾ അസോസിയേഷൻ പ്രസിഡണ്ടായി തിരെഞ്ഞെടുത്ത ടി കെ മുഹമ്മദ് റഹീസും സെക്രട്ടറി യായി തിരഞ്ഞെടുത്ത ഡോ ഹിഷാം അബ്ദുള്ളയും
