കുന്നമംഗലം :പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ഉന്നത വിജയികളെ ആദരിക്കലും ലഹരിക്കെതിരെ അമ്മ സദസ്സും വനിതാ ലീഗ് കുടുംബ സംഗമവും സംഘടിപ്പിച്ചു
പഞ്ചായത്ത് പരിധിയിൽ പെട്ട എൻട്രൻസ് പരീക്ഷയിൽ ഉന്നത മാർക്ക് നേടി MBBS നു പ്രവേശനം നേടിയ ആസിഫ് മുഹമ്മദ് കെ, കോഴിക്കോട് NIT യിൽ പ്രവേശനം നേടിയ ആയിഷ ഫെമിൻ യൂ സി, sslc എല്ലാ വിഷയങ്ങളിലും A+നേടിയ നാഫിദത് കെ, ഇർഫ ഫാത്തിമ എന്നീ കുട്ടികളെ ആദരിച്ചു.
സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തകസമിതി അംഗം ഖാലിദ് കിളിമുണ്ട പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പുതുതായി സംസ്ഥാന പ്രവർത്തകസമിതി യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഖാലിദ് കിളിമുണ്ടയെ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ആദരിച്ചു. ഷമീന വെള്ളക്കാട്ട് അധ്യക്ഷംവഹിച്ചു.
ലഹരി ബോധവൽക്കരണക്ലാസ്സ് എക്സ്സൈസ് ഓഫീസർ ഷഫീഖ് അലി നിർവഹിച്ചു. ലഹരി കൊണ്ട് ഇന്നത്തെ തലമുറ നേരിടുന്ന പ്രയാസങ്ങളെ കുറിച് നൂറോളം വരുന്ന കുടുംബങ്ങൾക്കാണ് ക്ലാസ്സ് നൽകിയത്. ക്ലാസ്സ് വളരെ അധികം പ്രയോജനപ്പെട്ടതായി അമ്മമാർ അഭിപ്രായം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം ജാഫർ സാദിഖ് കുടുംബ സംഗമത്തെ കുറിച്ച് ക്ലാസ്സ് നൽകി. പരിപാടിയിൽ അരിയിൽ മൊയ്‌ദീൻ ഹാജി, എ പി സഫിയ എന്നിവർ സംസാരിച്ചു. ടി കെ സീനത്ത്, പി കൗലത്ത്, ഷറഫുന്നിസ്സ, ഷമീൽ, യു സി ബുഷറ, ഷമീറ, ഷഹർബാനു, പഞ്ചായത്ത് ഭാരവാഹികളായ ആശിഫ, സുബൈദ, ഉമൈറ, ശ്രീബ, സൗദ, മിന്നത്ത്, വാർഡ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഫാത്തിമ ജെസ്‌ലി സ്വാഗതവും ശംസാദ നന്ദിയും പറഞ്ഞു.
