കുറ്റിക്കാട്ടൂർ;ബിജെപി, സിപിഎം വോട്ട് കൊള്ളക്കെതിരെ ആഗസ്ത് 29ന് വൈകുന്നേരം 5 മണിക്ക് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ജനാധിപത്യസംരക്ഷണ റാലിയും പൊതുസമ്മേളനവും നടത്തുവാൻ യുഡിഎഫ് കുന്ദമംഗലം നിയോജകമണ്ഡലം ലെയ്സൺ കമ്മിറ്റി യോഗം തീരുമാനിച്ചു. ചെയർമാൻ എം പി കേളുക്കുട്ടി അധ്യക്ഷത വഹിച്ചു.
കൺവീനർ എ ടി ബഷീർ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ ഉൽഘാടനം ചെയ്തു.
കെ മൂസ്സ മൗലവി,ഖാലിദ് കിളിമുണ്ട,എൻ പി ഹംസ മാസ്റ്റർ,ഒ ഹുസൈൻ പ്രസംഗിച്ചു.അഷ്റഫ് കായക്കൽ നന്ദി പറഞ്ഞു
2025 സെപ്റ്റംബർ 15 നും 20 നും ഇടയിൽ എല്ലാ വാർഡുകളിലും യുഡിഎഫ് പ്രവർത്തകരെയും അനുഭാവികളെയും പങ്കെടുപ്പിച്ച് വോട്ടേഴ്സ് മീറ്റ്
നടത്തുവാൻ തീരുമാനിച്ചു
വാർഡ് തലങ്ങളിൽ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ വാർഡുകളിലും യുഡിഎഫ് കമ്മിറ്റികൾ രൂപീകരിക്കുവാൻ തീരുമാനിച്ചു
പഞ്ചായത്ത് തലയോഗങ്ങൾ വിളിച്ചുചേർക്കാൻ തീരുമാനിച്ചുകെ കെ കോയ,അഹമ്മദ് പേങ്കാടൻ,സി മരക്കാർകുട്ടി,സി എം സദാശിവൻ,എൻ പി അഹമ്മദ്,എം ഇസ്മായിൽ,വി എസ് രഞ്ജിത്ത്,അഹമ്മദ് കുട്ടി അരയങ്കോട് ,ടി കെസുധാകരൻ,അരിയിൽ മൊയ്തീൻ ഹാജി,എംപിഅശോകൻ,എൻ മുരളീധരൻ,എം സി സൈനുദ്ദീൻഎന്നിവർ ചർച്ചയിൽ പങ്കെടുത്തു
