
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ റോഡുകളിലും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധ ചെലുത്തണമെന്നും ഇത് കാരണം വാഹനങ്ങൾക്ക് കുറഞ്ഞ കിലോമീറ്ററുകൾ സഞ്ചരിക്കണമെങ്കിൽ മണിക്കൂർ വേണ്ടിവരുന്ന ഒരു അവസ്ഥയാണ് ഉള്ളതെന്നും റോഡുകളിലെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തത് മൂലം റോഡുകളെല്ലാം വലിയ കുഴികൾ രൂപപ്പെടുകയും ഇതിലൂടെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും അതോടൊപ്പം തന്നെ രോഗികളെയും യാത്രക്കാരെയും യഥാസമയങ്ങളിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും സാധിക്കുന്നില്ലയെന്നും എത്രയും പെട്ടെന്ന് റോഡുകളിൽ റിപ്പയറിംഗ് പ്രവർത്തി നടത്തി പരിഹരിക്കണമെന്ന് എസ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറി യു എ ഗഫൂർ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലെ ആംബുലൻസ് മേഖലയിൽ പ്രവർത്തിക്കുന്ന എസ് ടി യു കമ്മിറ്റിയുടെ ജനറൽബോഡി യോഗം നടക്കാവിലുള്ള ഈസ്റ്റ് അവന്യൂ ഹോട്ടലിന് വച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. യോഗത്തിൽ സഹീർ പള്ളിത്താഴം അധ്യക്ഷത വഹിക്കുകയും ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഓഫീസർ നസ്‌വിൻ റഷീദ്, റിയാസ്, ഹബീബ് പുല്ലാളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി ഫൈസൽ തലയാട് സ്വാഗതവും ട്രഷറർ ബഷീർ ഈങ്ങാപ്പുഴ നന്ദിയും പറഞ്ഞു. ഒരു വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ ജനറൽബോഡിയിൽ നിന്ന് തിരഞ്ഞെടുത്തു. പ്രസിഡണ്ട് സഹീർ പള്ളിത്താഴം, വർക്കിംഗ് പ്രസിഡണ്ട് റിയാസ് കുന്നമംഗലം, വൈസ് പ്രസിഡണ്ട് മാരായി മുജീബ് മുണ്ടോട്ട്, ശിഹാബ് അമാന സകരിയ പയ്യോളി,
ജനറൽ സെക്രട്ടറി സെക്രട്ടറി ഹബീബ് പുല്ലാളൂര്, ജോയിന്റ് സെക്രട്ടറിമാരായി നാസർ മച്ചക്കുളം, നിയാസ് കൂമ്പാറ, നൗഷാദ് നാദാപുരം, ട്രഷററായി ബഷീർ ഈങ്ങാപ്പുഴയെയും തിരഞ്ഞെടുത്തു.
