
പടനിലം: മുസ്ലീം യൂത്ത് ലീഗ് പടനിലം യൂണിറ്റ് സമ്മേളനവും പടനിലം മുസ്ലീം ലീഗിൻ്റെ നേതൃ സ്ഥാനത്ത് വ്യക്തി മുദ്ര പതിപ്പിച്ച മർഹൂം എ.എം അബ്ദുൽ ഖാദർ സാഹിബ് അനുസ്മരണവും സംഘടിപ്പിച്ചു. മുസ്ലീം ലീഗ് സ്റ്റേറ്റ് കൗൺസിലർ ഖാലിദ് കിളിമുണ്ട പരിപാടി ഉദ്ഘാടനം ചെയ്തു. നൗഫൽ കുമ്മങ്ങോട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലീം ലീഗ് ഉപാധ്യക്ഷൻ യു.സി. മൊയ്തീൻ കോയ , പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഷറഫുദ്ധീൻഎരഞ്ഞോളി , ജന : സിക്രട്ടറി കെ.കെ. ഷമീൽ , ട്രഷറർ എം.വി ബൈജു , ഒ.പി. അസീസ് , ജബ്ബാർ വളപ്പിൽ , ഒ.പി. ഹസ്സൻ കോയ തുടങ്ങിയവർ സംസാരിച്ചു മുജീബ് എം.കെ. സ്വാഗതവും അജ്മൽ നന്ദിയും പറഞ്ഞു
