
കുന്ദമംഗലം : സംസ്ഥാന പാതയിൽ കുന്ദമംഗലം മുക്കം റോഡിലെ വെള്ളക്കെട്ടിന് ഉടനടി പരിഹാരം കാണണ മെന്നാവശ്യപ്പെട്ട്.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് കമ്മറ്റി അസി.എൻഞ്ചിനീയർക്ക് നിവേദനം നൽകി. മഴക്കാലത്തിന് മുൻപ് ഓടയിൽ കുമിഞ്ഞ് കൂടിയ മണ്ണ് നീക്കം.ചെയ്യാത്തതിനാൽ ചെറിയ മഴ പെയ്യുമ്പോഴേക്കും റോഡിൽ വെള്ളം കെട്ടി നിൽക്കുകയാണ്.വാഹനങ്ങൾ കടന്നു പോകുമ്പോൾ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളമെത്തി സാധനങ്ങൾ നശിക്കുന്നതും, കാൽനടക്കാരുടെയും മറ്റും ദേഹത്തേക്ക് ചളി വെള്ളം തെറിക്കുന്നതും പതിവാണ്.
റോഡിലെ വെള്ളക്കെട്ട് കാരണം സമീപത്തെ ‘
പൊതുവിതരണ കേന്ദ്രത്തിലേക്കും, മൽസ്യ മാർക്കറ്റിലേക്കും, കടകളിലേക്കും ജനങ്ങൾ വരാൻ മടിക്കുകയാണ് .സ്ഥല പരിചയമില്ലാതെയെത്തുന്ന ഇരുചക്രവാഹനക്കാർ അപകടത്തിൽപ്പെടുന്നതും വർധിച്ചിട്ടുണ്ട്. ഒരുഭാഗത്ത് മാത്രമാണ് ഇവിടെ അഴുക്ക്ചാൽ ഉള്ളത്. ഇതു കൊണ്ട് തന്നെ റോഡിലൂടെയാണ് വെള്ളം ഒഴുകി പോകുന്നത്.പൊതു ജനങ്ങൾക്കും, വാഹനങ്ങൾക്കും ഏറെ ദുരിതമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണമെന്നാണ് വ്യാപാരികൾ ആവിശ്യപ്പെടുന്നത്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ്
പ്രിസിഡണ്ട് എം ബാബു മോൻ , എൻ വിനോദ്കുമാർ, , പി സുമോദ്, സുനിൽ കണ്ണോറ, ടി വി ഹാരിസ് എന്നിവർ നേതൃത്വം നൽകി