കുന്ദമംഗലം : വായനയുടെ വസന്തകാലത്തെ തിരിച്ചുപിടിക്കുക ഇന്നിന്റെ ആവശ്യമാണ്, വായന ലഹരിയാകണം അറിവുള്ള സമൂഹത്തെ ചേരി തിരിക്കാനോ ചൂഷണം ചെയ്യാനോ ആർക്കും സാധിക്കില്ല.
ഇന്നും ലോകത്ത് ശ്രദ്ധേയമായ പുസ്തകങ്ങളിൽ ഒന്ന് ജവഹർലാൽ നെഹ്‌റുവിന്റെ ഇന്ത്യയെ കണ്ടെത്തൽ ആണ് .വൈവിധ്യമാർന്ന സംസ്കാരത്തെ അപഗ്രഥിച്ചു അതിലെ ഏകത്വത്തിന്റെ വൈഷിഷ്ട്യം പറയുന്ന ഒരു ഗ്രന്ഥം എന്ന നിലയിലാണ് ലോകം അത് നെഞ്ചേറ്റിയത്.സാഹോദര്യമാണ് നമ്മുടെ സംസ്കാരം.മാറ്റി നിർത്തുകയല്ല ചേർത്തു പിടിക്കുകയാണ് നമ്മുടെ ജീവിതരീതി.
സംസ്കാര സാഹിതി ജില്ലാ ചെയർമാനായി ചുമതലയേറ്റ കാവിൽ പി മാധവനു കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റി ഒരുക്കിയ സ്വീകരണവും ലഹരിവിരുദ്ധ സാംസ്‌കാരിക സദസ്സും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ.
സംസ്കാര സാഹിതി ചെയർമാൻ
ജിജിത്ത് പൈങ്ങോട്ടുപുറം അധ്യക്ഷത വഹിച്ചു. വീശിഷ്ടാതിഥി സിനിമതാരം കാതൽ സുധി,മുഖ്യാതിഥി ഡിസിസി സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ,ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് രവികുമാർ പനോളി, പന്തീരാങ്കാവ് മണ്ഡലം പ്രസിഡന്റ് കെ.കെ മഹേഷ് നവാഗത സംവിധായകനുള്ള പൂവ്വച്ചൽ ഖാദർ അവാർഡ് ജേതാവ് അഖിൽ കാവുങ്ങൽ, സാഹിതി കൺവീനർ ദിനേഷ് കാരന്തുർ എന്നിവർ സംസാരിച്ച ചടങ്ങിൽ സുധീഷ് പാലാഴി സ്വാഗതവും യു ടി ഫൈസൽ നന്ദിയും പറഞ്ഞു.
നിരവധി പ്രമുഖ നേതാക്കൾ സംബന്ധിച്ച പരിപാടിക്ക് സാഹിതി ഭാരവാഹികളായ ശബരി മുണ്ടക്കൽ, അരവിന്ദൻ നെച്ചൂളി, ദിനേശ് കുഴിമ്പാട്ടിൽ, സുഗന്ധി A V,പ്രസീത് വെള്ളിപറമ്പ് ഷൈജിത് കുറ്റിക്കാട്ടൂർ എന്നിവർ നേതൃത്വം നൽകി
ധീരജ് പുതിയ നിരത്ത് സംവിധാനം ചെയ്ത നാടകം ‘തിരിച്ചറിവ്‘,സംഗീത വിരുന്ന് തുടങ്ങിയവ അരങ്ങേറിയ വേദിയിൽ വച്ച് വിവിധ പരീക്ഷകളിൽ ജേതാക്കളായ പാലാഴിയിലെ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
