കുന്ദമംഗലം: അക്ഷരോന്നതി പദ്ധതിയിലേക്ക് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസം ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷൻ ചന്ദ്രൻ തിരുവലത്ത് 270 പുസ്തകങ്ങൾ കൈമാറി. ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പും പട്ടികവർഗ്ഗ വികസന വകുപ്പും സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്റെ ഭാഗമായി നടത്തുന്ന പദ്ധതിയാണ് അക്ഷരോന്നതി. പൊതുജനങ്ങളിൽ നിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ജില്ലയിലെ പട്ടിക വർഗ്ഗ ഉന്നതികളിലെ 11 സാമൂഹ്യ പഠന മുറികൾ കേന്ദ്രീകരിച്ചാണ് പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വായനശാല ഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ ഡിസ്ട്രിക്ട് പ്രൊജക്റ്റ് മാനേജർ എം എസ് വിഷ്ണു പദ്ധതി വിശദീകരിച്ചു. പി കോയ മാസ്റ്റർ. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇന്ദു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി എം ബൈജു, ടി ശിവാനന്ദൻ, സുരേഷ് ബാബു, പി കൗലത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. കെ വിജയൻ മാസ്റ്റർ സ്വാഗതവും രാഷ്ട്രീയ ഗ്രാമ സ്വരാജ് ബ്ലോക്ക് കൺവീനർ നീതു നന്ദിയും പറഞ്ഞു