കുന്ദമംഗലം : ജില്ലാ പഞ്ചായത്ത് കുന്നമംഗലം ഡിവിഷനിൽ വർഷംതോറും നടത്തിവരാറുള്ള എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ഇൻസ്പെയറിങ് എന്ന പരിപാടി 29 -6-25 ഞായറാഴ്ച വൈകിട്ട് 3മണിക്ക് കുന്ദമംഗലം ശ്രീപദ്മം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം എം. ധനീഷ് ലാൽ അറിയിച്ചു. പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും മെമ്പർ അറിയിച്ചു. ടി. സിദ്ധീഖ് MLA പരിപാടി ഉദ്ഘാടനം ചെയ്യും
അർഹരായ വിദ്യാർത്ഥികൾ 25 – 6 -25 നു മുൻപായി വിശദാംശങ്ങൾ നൽകേണ്ടതാണ് ..https://forms.gle/Ct2vRweND1jzxbai9 ഈ ലിങ്കിലുടെ ഓൺ ലൈൻ ആയും അപേക്ഷ നൽകാം
