കുന്ദമംഗലം: നാട്ടുകാർ ചികിൽസക്കായി പണം കണ്ടെത്തിയെങ്കിലും കാൻസർ ബാധിച്ചതിനെ തുടർന്ന് ചികിൽസയിലായിരുന്ന അഫ്രീൻ മോൾ യാത്രയായി. ചാത്തൻകാവ് കന്നാറ്റിൽ അജ്മീറിൻ്റെ മകൾ അഫ്രീൻ (8) ആണ് മരിച്ചത്. ദീർഘ കാലമായി ചികിൽസയിലായിരുന്ന അഫ്രീൻ മോളുടെ ജീവൻ രക്ഷിക്കാൻ സാമൂഹ്യ പ്രവർത്തകൻ ഷമീർ കുന്ദമംഗലത്തിൻ്റെ നേതൃത്വത്തിൽ ജനകീയ കമ്മറ്റി നാൽപ്പത് ലക്ഷത്തോളം രൂപ സ്വരൂപിച്ചിരുന്നു. എം.വി.ആർ കാൻസർ സെൻ്ററിൽ ചികിൽസയിലായിരുന്ന അഫ്രീൻ മോൾ ശനിയാഴ്ച ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. കുന്ദമംഗലം എ.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ് നാദിഷ. സഹോദരൻ അർഹാൻ. മയ്യത്ത് നിസ്കാരം ഞായറാഴ്ച രാവിലെ 8 മണിക്ക് ചാത്തൻകാവ് ജുമാ മസ്ജിദിലും 8.30 ന് കുന്ദമംഗലം സുന്നി മഹല്ല് ജുമാ മസ്ജിദിലും.
