കണ്ണൂർ: റിസോർട് തകർന്നു 20 പോലീസ്കാർക്ക് പരിക്ക്. കണ്ണൂർ തോട്ടട കീഴുന്നയിൽ ഇന്ന് രാവിലെ 10.45 ഓടെ പോലീസ് അസോസിയേഷൻ യോഗത്തിനിടെയാണ് അപകടം. കീഴുന്ന ആശാൻ സ്മാരക വായനശാലയ്ക്ക് സമീപമാണ് റിസോട്ട്.മേൽക്കൂരയാണ് തകർന്നത്.ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള 20 ഓളം പോലീസുകാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
