ഹബീബ് കാരന്തൂർ
ചെലവൂര്‍ : സ്പോര്‍ട്സ് പാര്‍ക്ക് ഉത്ഘാടനവും ലഹരി വിരുദ്ധ സന്ദേശ യാത്രയുംമന്ത്രി വി. അബ്ദുറ ഹിമാൻ നിർവ്വഹി ച്ചു.
ചെലവൂരിലെ പുഴക്കരികിലായികോഴിക്കോട് കോർപ്പ റേഷൻറെ ഗ്രൗണ്ടിൽ അതിമനോഹരമായാണ് വിവിധ കോര്‍ട്ട് നിര്‍മ്മിച്ചത്. ഇതുമൂലം
വിവിധ കായിക മത്സരങ്ങൾ നല്ല രൂപത്തിൽ നടത്തുന്നതിനു സാധിക്കും. കോഴിക്കോട് കോര്‍പ്പറേഷന്‍ 15 ലക്ഷം രൂപ ചിലവഴിച്ചു നവീകരിച്ച ചെലവൂര്‍ സ്പോർട്സ പാര്‍ക്ക്ന്റെ ഉദ്ഘാടനംബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രി
വി അബ്ദുറഹ്മാൻ നിര്‍വ്വഹിച്ചു.
കോഴിക്കോട് കോർപ്പറേഷൻ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. രേഖ അധ്യക്ഷത വഹിച്ചു. . ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ. രാജഗോപാല്‍ മുഖ്യാതിഥിയായിരുന്നു. കൗണ്‍സിലര്‍ അഡ്വ: സി.എം ജംഷീര്‍ സ്വാഗതം പറഞ്ഞു .
എ . മൂസ ഹാജി. എ . മുഹമ്മദ് അഷ്റഫ്, ശശീദരന്‍ മാലായില്‍, ആഷിക് ചെലവൂര്‍, സമീര്‍ , നിതിന്‍, നമീര്‍, മുജീബ് , വി. എം മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ലഹരി വിരുദ്ധ യാത്രയുടെ ഭാഗമായി കായിക വകുപ്പ് മന്ത്രി ചെലവൂര്‍ സ്പോര്‍ട്സ് പാര്‍ക്കിന് സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്തു . കൗണ്‍സിലര്‍ അഡ്വ : സി.എം ജംഷീര്‍ ഏറ്റു വാങ്ങി.