ഹബീബ് കാരന്തൂർ
കുന്ദമംഗലം :ജോർദാൻ ഹോളി ഖുർആൻ മൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മിന്നും താരമായി മാറിയ മലപ്പുറം: മഅദിൻ ക്യൂ ലാൻഡ് പത്താം ക്ലാസ് വിദ്യാർഥിനി കുന്ദമംഗലം ഫാത്തിമ റൈഹാന: യെ പിടിഎ റഹീം എം എൽ എ വീട്ടിലെത്തി അനുമോദിച്ചു.
ജോർദാനിലെ ഹാഷെമൈറ്റ് ഭരണാധികാരി അബ്ദുല്ല രണ്ടാമൻ രാജാവിന്റെ നേതൃത്വ ത്തിൽ നടന്ന
പെൺകുട്ടികളുടെ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിലാണ് റൈഹാന പങ്കെടുത്തത്
ജോർദാൻ മതകാര്യവകുപ്പിന് കീഴിൽ 1993ൽ ആരംഭിച്ച ഈ മത്സരം ലോകത്തെ ഏറ്റവും പഴക്കമുള്ള അന്താ രാഷ്ട്ര ഖുർആൻ മത്സരങ്ങളി ലൊന്നാണ്. 25 ലക്ഷം ഇന്ത്യൻ രൂപയുടെ അവാർഡുകളാണ് വിജയികൾക്ക് നൽകുന്നത്
48 രാഷ്ട്രങ്ങളിൽ
നിന്നുള്ള ഖുർആൻ ഹാഫിളത്തുകളാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പങ്കെടുത്തത്
ക്യു ലാൻഡ് ഡയറക്ടർ സൈനുദ്ദീൻ നിസാമിയുടെയും മഅദിൻ ക്യൂ ലാൻഡ് പി ആർ യും അധ്യാപികയുമായ ഹാജറ വി.പിയുടെയും മകളാണ് റൈഹാന.
മൈത്രി റസിഡൻസ് കമ്മറ്റിയുടെ ഉപഹാരം ഒ വേലായുധൻ റൈഹാനക്ക് നൽകി. പുതുക്കുടി ബാവ, പി അതുൽദാസ്, ഇ പി ആലിഹാജി, ഷുഹൈബ് പൊന്ന കം, അഹമ്മദ് കബീർ എം പി സംസാരിച്ചു