ഹബീബ് കാരന്തൂർ
കുന്ദമംഗലം: കാരന്തൂർ നിവാസികളെ കുറിച്ച് കുന്ദമംഗ ലം ഗ്രാമ പഞ്ചായത്ത് ഭരിക്കുന്നവർക്ക് അറിയി ല്ലെങ്കിൽ ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്. ഇവിടെ വ്യത്യസ്ഥ രാഷ്ട്രീയ – സാമൂഹ്യ – മത – ചാരിറ്റി – റിലീഫ് – ക്ലബ്കൾ തുടങ്ങി ഒട്ടനവധി കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നുണ്ട്. അവരുടെ നാടിൻറെ സ്വസ്ഥതക്കും ആരോഗ്യ സുരക്ഷക്കും ആര് വന്നാലും എല്ലാം മറന്ന് അവർ ഒന്നിക്കും . സംശയം വേണ്ട. സർക്കാറി ൻ്റ PWDസ്ഥലം ഒഴിഞ്ഞു കിടക്കുന്ന വിവരം അറിഞ്ഞിട്ട് ഇവിടെ ഒരു ഹെൽത്ത് സെൻറ് റോ ഒരു പബ്ലിക്ക് ടോയ്ല റ്റോ , വയോജന പാർക്കോ കൊണ്ടു വരാൻ കഴിയാത്തവർ എല്ലാവരും എതിർത്ത് പായിച്ച മാലിന്യ കലക്ഷൻ സെൻറ റുമായി വരവിൻ്റ് ഉദേശം കാരന്തൂർക്കാർക്ക് നന്നായി അറിയാം അതുകൊണ്ട് ഗ്രാമപഞ്ചായത്തിൽ സ്വധീന മുള്ളവർ ഇവിടെ കാരന്തൂരിൽ ഉണ്ട് – സ്ക്കൂൾ മാനേജ് മെൻ്റ് ഉണ്ട് എല്ലാവരും മൗനം വെടിയുക . എന്നിട്ട് ഇതിനെ എതിരെ ശക്തമായി മുമ്പാട്ട് വരിക. കലക്ഷൻ സെൻ്റർ ആർക്കും ഒരു ശല്യം വരുത്തി ല്ലെത്രെ ? കണ്ടു വീടുകളിൽ നിന്നും ശേഖരിക്കുന്നവ ഇന്നും പറമ്പിലും റോഡിലും കിടക്കുന്നത് കണ്ടില്ലെന്ന് പറയാമോ ? എന്തിനെറെ ഗ്രാമ പഞ്ചായത്തി ൻറെ മുമ്പിലുള്ള പാർക്കിംഗ് പ്ലാസ മാരകമായ രോഗ ത്തെ പോലെ കാർന്നു തിന്നില്ലേ – കോണോട്ട് റോഡിൽ PWD ഓഫീസ് പരിസരത്ത് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ചെറിയ കുട്ടികൾ പഠിക്കുന്ന സ്കൂൾ, അങ്കൻവാടി, മദ്രസ്സ, പള്ളി, അമ്പലം തുടങ്ങിയ സ്ഥാപനങ്ങളും, വർഷങ്ങൾ പഴക്കം ഉള്ള വാട്ടർ ടാങ്ക്, ഉൾപ്പെടെയുള്ള, മഴക്കാലം ആവുമ്പോൾ വെള്ളപ്പൊക്കം ഉണ്ടാവുന്ന പ്രദേശം, ദുരിതശ്വാസ ക്യാമ്പ് നടത്തുന്ന സ്കൂൾ, തിങ്ങി പാർക്കുന്ന കുടുംബങ്ങൾ അവരുടെ കിണറുകൾ,
നിരവധി യാത്രക്കാർ, വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന തിരക്കേറിയ ഈ റോഡിൽ മഴക്കാലം വന്നാൽ പകർച്ച വ്യാധികൾ പിടിപെടാനും, പെട്ടെന്ന് രോഗം പടർന്ന് പിടിക്കാനും സാധ്യത ഉള്ള ഈ പ്രദേശത്ത് ഇത്തരം മാലിന്യം കൊണ്ട് തള്ളാനുള്ള കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചേ മതിയാ കൂ . PWD സ്ഥലത്ത് JCB ഉപയോഗി ച്ച് നിർമ്മാണ പ്രവൃത്തി തുടങ്ങി കഴിഞ്ഞു. സമരപന്തൽ കെട്ടി സമര മുഖത്ത് ഇറങ്ങുവാൻ സമയ മായി സോദരേ

