നന്മണ്ട : കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി 2025 എലത്തൂർ മണ്ഡലം മൂന്നാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് നന്മണ്ട ഫോർട്ടീൻസ് കറെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്തംഗം ഐ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഫീൽഡ് ട്രൈനിംഗ് ഓർഗനൈസർ അസീസ് പുറക്കാട്ടിരി അധ്യക്ഷത വഹിച്ചു. റഷീദ് സഖാഫി കുറ്റ്യാടി പ്രാർത്ഥനക്ക് നേതൃത്വം നൽകി. കോഴിക്കോട് ജില്ല ട്രൈനിംഗ് ഓർഗനൈസർ നൗഫൽ മങ്ങാട് പഠന ക്ലാസ് നടത്തി . അഡ്വ ഇസ്മായിൽ കാരാട്ട് , മണ്ഡലം ഓർഗനൈസർ മാരായ എ. എച്ച് ഷെരീഫ് , ടി.എ. അബ്ദുൽ മജീദ് , പി.പി മുഹമ്മദ് ബഷീർ സംസാരിച്ചു. ഓർഗസൈർ ഇബ്രാഹിം മാസ്റ്റർ സ്വാഗതവും ഓർഗസൈർ ഹബീബ് കാരന്തൂർ നന്ദിയും പറഞ്ഞു
