കുന്ദമംഗലം : മെക്സെവൻ സോൺ 5 മെഗാ സംഗമം ചെലവൂർ മിനി സ്‌റ്റേഡിയത്തിൽ അഡ്വക്കേറ്റ് പി.ടി.എ റഹീം എം.എൽ. എ ഉദ്ഘാടനം ചെയ്തു. . മെക്‌സവൻ ഫൗണ്ടർ ഡോ: സലാഹുദ്ധീൻ പരിശീലനത്തിന് നേതൃത്വം നൽകി. ആധുനിക കാലത്തെ ജീവിത ശൈലിയും വ്യായാമമില്ലായ്മയും ഭക്ഷണ രീതിയിലെ മാറ്റങ്ങളും ജീവിത ശൈലീ രോഗങ്ങളുടെ പിടിയിലേക്ക് നാടിനെ എത്തിച്ചിട്ടുണ്ടന്നും ഇതിനൊരു ശാശ്വത പരിഹാരമെന്നോണം മെക് 7 വ്യായാമ രീതി ആയിരിക്കുന്നു എന്ന് പി.ടി.എ റഹീം എം.എൽ. എ പറഞ്ഞു. ചിട്ടയായി നടക്കുന്ന വ്യായാമ പരിശീലനത്തിലൂടെ വലിയ മാറ്റങ്ങളാണ് വയോജനങ്ങളും യുവാക്കളും സ്ത്രീകളും ഫീഡ്ബാക്കിലൂടെ പങ്കുവെച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
2010 ൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി പാരാമിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന പി. സലാഹുദ്ദീൻ നാട്ടിലെ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി രൂപപ്പെടുത്തിയ പരമ്പരാഗത യോഗയാണ് പിന്നീട് പുതിയ മൊഡ്യൂൾ രൂപപ്പെടുത്തി 2012 മുതൽ യോഗ ക്ലബ് എന്ന പേരിൽ തുടക്കമായത്. യോഗ, നോർമൽ എക്സർസൈസ്, അക്യൂ പ്രഷർ, എയ്റോബിക്സ്, മെഡിറ്റേഷൻ, മസാജിങ്ങ്, ഡീപ് ബ്രീത്തിങ്ങ് എന്നിവയാണ് മെക് 7 (മൾട്ടിപ്പിൾ എക്സർസൈസ് കോംപിനേഷൻ) വ്യായാമത്തിലെ 7 ഇനങ്ങൾ. 21 ഇനങ്ങൾ ഏത് പ്രായക്കാർക്കും അരമണിക്കൂർ സമയത്തിനുള്ളിൽ നിർവഹിക്കാമെന്നതും വലിയ റിസൽട്ട് ലഭിക്കുന്നു എന്നതുമാണ് ജനപ്രിയമാക്കുന്നത്. ഇതിൻ്റെ പ്രയോജനം നേടിയവർ മറ്റുള്ളവരെ പങ്കെടുപ്പിച്ച് പുതിയ യൂണിറ്റുകൾ തുടങ്ങുന്ന രീതിയാണ് നിലവിലുള്ളത്. ജനങ്ങൾക്കായി സൗജന്യമായി വിട്ടുകൊടുത്ത ഈ സംരംഭം ഏറ്റെടുക്കുന്നവർ അവരവരുടെ നാടുകളിൽ ഫീസോ മറ്റ് ചാർജുകളോ ഈ ടാക്കാതെ പ്രവർത്തിച്ചു വരുന്നു. വലിയ മാറ്റമാണ് ആരോഗ്യ സംരക്ഷണ രംഗത്ത് ഇത് സാധ്യമാക്കിയത്. വിവിധ നാടുകളിൽ ആയിരക്കണക്കിന് പേർ യൂണിറ്റുകൾ തുടങ്ങി. സർക്കാർ തലത്തിൽ നിന്ന് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. ജനങ്ങൾക്ക് തികച്ചും സൗജന്യമായി വിട്ടു കൊടുത്ത ഈ വ്യായാമ കൂട്ടായ്മ ഗ്രാമ ഗ്രാമാന്തരങ്ങളിൽ പ്രചരിക്കുകയാണ്. 2022 വരെ സ്വന്തം നാട്ടിൽ മാത്രമായിരുന്ന മെക് 7, ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരെയും ഉൾക്കൊണ്ട് തുറന്ന മൈതാനിയിൽ നടത്തുന്നതിലൂടെ ജനങ്ങൾക്കിടയിൽ സൗഹൃദവും ആരോഗ്യ ശൈലിയും പകർന്നു നൽകുന്നതിലും മുന്നിട്ടു നിൽക്കുന്നു.

കോഴിക്കോട് ജില്ലയിലെ മേഖല 5 ൽ പെട്ട 60ൽ പരം യൂണിറ്റുകളിലെ 1300 ൽ പരം ആളുകൾ പങ്കെടുത്തു. പ്രോഗ്രാം കമ്മറ്റി ചെയർമാൻ അക്ബർഷാ പീടിക പറമ്പിൽ അധ്യക്ഷത വഹിച്ചു. സൂര്യ അബ്ദുൽ ഗഫൂർ , ആഷിക്ക് ചെലവൂർ കേരള നോർത്ത് സോൺ കോഡിനേറ്റർമാരായ ഡോ.ഇസ്മായിൽ മുജദ്ദിദി, ഹഫ്സത്ത് ടീച്ചർ, ജില്ലാ കോഡിനേറ്റർമാർമാരായ എൻ കെ മുഹമ്മദ്, ഡോ.മിന നാസർ, ജില്ലാ ഓർഗനൈസർ അഷ്റഫ് അണ്ടോണ*, സംസാരിച്ചു ആയിഷ മുഹമ്മദ് കുരുവട്ടൂർ സോൺ 5 അവലോകനം നടത്തി. മേഖല- ഏരിയ കോഡിനേറ്റർമാർമാരായ നിയാസ് ഏകരൂൽ , മുൻഷിറ ടീച്ചർ , പ്രസീന ടീച്ചർ , രതീഷ് അടിയോടി , ബുഷ്റ ടീച്ചർ , റഷീദ് കുന്ദമംഗലം , മുസ്തഫ കുന്നുമ്മൽ , അബ്ദുൽ സലാം പെരുവള്ളൂർ , ബാപ്പു തേഞ്ഞിപ്പാലം , ഫൈസൽ പടിക്കൽ , നാസർ കളരിക്കണ്ടി , ബഷീർ ചാലക്കര , ഷംസീർ പാലങ്ങാട് , വിഷ്ണു പ്രിയ ദാവൂദ് അലി
, ഹബീബ് കാരന്തൂർ , നാസർ കുഴിമണ്ണ , ആലി ക്കോയ ചെലവൂർ , വി എം മുഹമ്മദ് , ഷംസു കാരാട്ട് സന്നിഹിതരായി ജനറൽ കൺവീനർ റസാഖ് ചെറുവറ്റ സ്വാഗതവും ട്രഷറർ ശ്രീധരൻ കോഴിമണ്ണ നന്ദിയും പറഞ്ഞു.

