ഹബീബ് കാരന്തൂർ
കുന്ദമംഗലം വള്ളിയാട്ടുമ്മൽ കൃഷ്ണൻ എന്ന വരുടെ മകൾ ബിനിയുടെ ഭർത്താവ് ഷാജു കണ്ണങ്ങോട്ടുമ്മൽ എന്നയാൾ ഗൾഫിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ ഒരു സൗദി പൗരൻ മരണപ്പെട്ടതിനെ തുടർന്ന് 6 വർഷത്തിലധികമായി നാട്ടിലേക്ക് വരാൻ പറ്റാതെ വിദേശത്ത് കുടുങ്ങി കിടക്കുകയാണ്
.ഷാജുവിൻേറതല്ലാത്ത കാരണം കൊണ്ട് സംഭവിച്ച അപകടത്തെ തുടർന്ന് ജയിലിലായിരുന്ന ഷാജു ജയിൽ മോചിതനായത് വിദേശകാര്യമന്ത്രാലയത്തിൻ്റെയും ഇന്ത്യൻ എംബസ്സിയുടേയും കേരള എംപിമാരുടേയും ശ്രമഫലമായിട്ടായിരുന്നു – 70 ലക്ഷം രൂപ അടച്ചെങ്കിൽ മാത്രമേ ഷാജുവിന് നാട്ടിലേക്ക് വരാൻ പറ്റുമായിരുന്നുള്ളൂ – ഇതിൽ 35 ലക്ഷം രൂപ ഷാജു ജോലി ചെയ്തിരുന്ന കമ്പനി കോടതി വിധിയുടെ അടിസ്ഥാനത്തിൽ അടച്ചിട്ടുണ്ട് –
ജയിൽ മോചിതനായെങ്കിലും ജയിലിൽ കഴിയുന്നതിന് സമാന രീതിയിൽ തന്നെയാണ് ഇന്നും ഷാജു അവിടെ കഴിഞ്ഞു വരുന്നത് – 35 ലക്ഷം രൂപ കൂടി നൽകിയാൽ മാത്രമേ നാട്ടിലേക്ക് വരാൻ കഴിയുകയുള്ളൂ. –

A/c no. : 40291101088476
Ifc code: KLGB0040291
Branch. : kunnamangalam
പടനിലം ഉപ്പഞ്ചേരിമ്മൽ ഒട്ടും സുരക്ഷിതമല്ലാത്ത ഷീറ്റുകൊണ്ട് മറച്ച ഒരു കുടിലിൽ രണ്ട് ചെറിയ പെൺകുട്ടികളും ഭാര്യ ബിനിയും ഷാജു വരുന്നതും കാത്ത് ദിവസങ്ങൾ തള്ളി നീക്കുകയാണ് – ബീമമായ ഈ തുക സമാഹരിക്കുവാൻ ഷാജുവിൻ്റെ കുടുംബത്തിന് ഒരിക്കലും സാധിക്കുകയില്ല -ഷാജുവിനെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തി വരികയാണ്- ഇതിൻ്റെ ഭാഗമായി പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനായ റഫ്സൽ ഒളവണ്ണ ഒരു വീഡിയോ പോസ്റ്റിങ് ചെയ്യുന്നുണ്ട്– വീട് ഇല്ലെങ്കിലും പ്രശ്നമില്ല ഞങളുടെ ഏക ആശ്രയമായ കുടുംബനാഥനെ നാട്ടിലെത്തിച്ചു തരണമെന്ന ഷാജു വിൻറെ ഭാര്യയുടേയും കൊച്ചു കുട്ടികളുടേയും ആഗ്രഹം സഫലീകരിക്കുവാൻ സുമനസ്സുകളുടെ എല്ലാ വിധ സഹായ ങ്ങളും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു 2019 ആഗസ്റ്റ് 5നാണ് ഷാജു ജോലി ആവശ്യാർത്ഥം സൗദിയിലേക്ക് പോയത് 2019 നവംബർ മാസം മുപ്പതാം തീയതി വൈകിട്ട് ആറുമണിക്കാണ് അപകടം ഉണ്ടാകുന്നത് . സാജു ഓടിച്ച വണ്ടിയുടെ പിറകിൽ സൗദി പൗരന്റെ കാർ വന്ന് ഇടിക്കുക യാണ് ചെയ്തത് ഒരുമാസം ആറ് ദിവസം ജയിൽവാസ മനുഷ്ഠിച്ചു 2020 ജനുവരി ആറിന് പുറത്തിറങ്ങിസൗദി അറേബ്യയിലെ റിയാദിലുള്ള ഷിഫയിലെ എക്സിറ്റ് 26 ലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത് . കുന്ദമംഗലം പ്രസ്ക്ലബിൽ ജനകീയ കമ്മറ്റി വിളിച്ചു ചേർത്തവാർത്താ സമ്മേളനത്തിൽ യു.സി. രാമൻ Ex MLA, വി. അബ്ദുറഹിമാൻ, പ്രവീൺ പുതുക്കുടി, കെ.ശീധരൻ, മഹേഷ് പി.കെതുടങ്ങിയവർ പങ്കെടുത്തു

