കുന്ദമംഗലം:എം.വി.ആർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 23 ബുധനാഴ്ച നടന്ന സംഭാര വിതരണ പരിപാടി ഉൽഘാടനം ചൂലൂർ സി.എച്ച് സെൻ്റർ വൈസ് -പ്രസിഡണ്ട് ഖാലിദ് കിളിമുണ്ട നിർവ്വഹിച്ചു. ചൂലൂർ സി.എച്ച് സെൻ്ററിലെ രോഗികൾക്ക് ഉൾപ്പെടെ 1000 പേക്കറ്റ് മിൽമ സംഭാരമാണ് ഓരോ ദിവസവും വിതരണം നടത്തുന്നത്. മഴക്കാലം വരേ വിതരണ പരിപാടി തുടരും. സൊസൈറ്റി ഭാരവാഹികളായ കായക്കൽ അശ്റഫ്, അഡ്വ: ബവിത, ഫാത്തിമ ഫർഹാന,പി.വി. പ്രസീത , അനു – സി. ടി. , പൊതു പ്രവർത്തകന്മാരായ ഡോ: തൽഹത്ത് , ജോൺ- സി. സി ,എം. മുഹമ്മദ് (ബാവ) സംബന്ധിച്ചു.
