കുന്ദമംഗലം: കേന്ദ്ര സർക്കാർ പാസാക്കിയ വഖഫ് നിയമ ഭേദഗതി ക്കെതിരെ ഏപ്രിൽ 16 ന് കോഴിക്കോട്ട് മുസ്ലീം ലീഗ് നടത്തുന്ന പ്രതിഷേധ മഹാറാലി വിജയിപ്പി ക്കാൻ മുസ്ലീംലീഗ് പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് മുസ്ലീംലീഗ് നേതാവ് ഖാലിദ് കിളിമുണ്ട പറഞ്ഞു . റാലി വൻ വിജയമാക്കാൻ പഞ്ചായത്ത് മുസ്ലീംലീഗ് കമ്മറ്റി വിളിച്ചു ചേർത്ത വർക്കിംഗ്കമ്മറ്റി അംഗങ്ങളുടെയും പോഷക സംഘടനാ ഭാരവാഹി കളുടെയും യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രസിഡ ണ്ട് അരിയിൽ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി , ഖമറുദ്ധീൻ എരഞ്ഞോളി , എം. ബാബുമോൻ , സി -ഗഫൂർ , സി.പി. ശിഹാബ് , കെ ബഷീർ മാസ്റ്റർ , ഷറഫുദ്ധീൻഎരഞ്ഞോളി , കെ.കെ. ഷമീൽ കെ.പി. സൈഫുദ്ധീൻ സംസാരച്ചു
