കാരന്തൂർ : കോണോട്ട് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജനകീയ ലഹരി വിരുദ്ധ കൂട്ടായ്മയും ഉദ്ബോധന സദസ്സും മഹല്ല് ഖത്തീബ് ബഹു: ജുനൈദ് ഫൈസി ഓമശ്ശേരി ഉദ്ഘാടനം ചെയ്തു.കുന്നമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബൈജു തട്ടാരിയിൽ മുഖ്യപ്രഭാഷണം നടത്തി.കൊണോട്ട് വെസ്റ്റ് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ .കെ ഹരിദാസൻ ,ആശ്രയം റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് മണികണ്ഠൻ മാസ്റ്റർ എട്ടാം വാർഡ് വികസന സമിതി കൺവീനർ കെ ചന്ദ്രൻ,രാഘവൻ . ടി, സുനിൽ വി പി , മായിൻ മാസ്റ്റർ ,വിനോദൻ ടി സി ,അബ്ദുറഹ്മാൻകുട്ടി തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിച്ചു.മഹല്ല് ജനറൽ സെക്രട്ടറി സലീം ഗുരുക്കളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ടിസി കോയ സ്വാഗതവും ടി മുഹമ്മദലി നന്ദിയും പറഞ്ഞു.മഹലിന്റെ പരിധിയിൽ വരുന്ന പ്രദേശത്ത് ലഹരി മുക്ത പ്രദേശമാക്കി മാറ്റുന്നതിന് ജനകീയ കൂട്ടായ്മ ആവശ്യമായ എല്ലാ നടപടികളും എടുത്തു കൊണ്ട് മുന്നോട്ടുപോകുമെന്ന് സദസ്സിൽ പങ്കെടുത്ത മുഴുവൻ പ്രതിനിധികളും വ്യക്തമാക്കി. തുടർ നടപടിയുടെ ഭാഗമായി വിപുലമായ യോഗം വിളിക്കാൻ തീരുമാനിച്ചു.
