കുന്ദമംഗലം . കുന്ദമംഗലം യൂനിറ്റ് SKSSF കമ്മിറ്റി അർഹരായ പാവങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം നടത്തി. വിതരണ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് അരിയിൽ അലവി ,SKSSF കമ്മിറ്റിക്ക് പെരുന്നാൾ കിറ്റ് കൈമാറിക്കൊണ്ട് നിർവഹിച്ചു.സമൂഹത്തിലെ അശരണരെ ചേർത്ത് പിടിക്കുന്നത് ഏറ്റവും വലിയ പുണ്യകർമമാണെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ യൂനിറ്റ് സിക്രട്ടറി നിയാദ് അലി സ്വാഗതം പറഞ്ഞു.SKSSF യൂനിറ്റ് പ്രസിഡണ്ട് എം.ഷെഫീഖ് അദ്ധ്യക്ഷത വഹിച്ചു.ആർ.വി.കുട്ടിഹസ്സൻ ദാരിമി ,അബൂബക്കർ ഫൈസി മലയമ്മ ,കെ.പി.കോയ ഹാജി ,ഹംസ മാസ്റ്റർ ചാത്തമംഗലം ,എം.കെ.മുഹമ്മദ് ഹാജി ,ഐ.മുഹമ്മദ് കോയ ,എം.കെ.അമീൻ ,സുൾഫിക്കർ Kmcc, റിഷാദ് കെ.കെ ,നസീം എം.കെ ,ഷെഫീഖ്, റഹീം എം ,മുഹമ്മദലി എം.പി ,ഷിജാസ് തുടങ്ങിയവർ പങ്കെടുത്തു .യൂനിറ്റ് സിക്രട്ടറി നിയാദലി സ്വാഗതവും , ഖജാഞ്ചി എൻ.എം.നുഹൈബ് നന്ദിയും പറഞ്ഞു
