ഹബീബ് കാരന്തുർ
കുന്ദമംഗലം;മസ്ജിദുൽ ഇഹ്സാനിൽ മൂന്നുവർഷത്തിലധികമായി സേവനമനുഷ്ഠിക്കുന്ന ഇമാം മുക്തതീർന് വേണ്ടി സമാഹരിച്ച റമദാൻ ഫണ്ട് മസ്ജിദുൽ ഇഹ്സാൻ മഹല്ല്പ്രസിഡണ്ട് എം സിബ്ഗത്തുള്ള കൈമാറി.
ദീർഘനാളായി പള്ളിയിൽ ഇമാമായും മുഅദിൻ ആയും ജാർഖണ്ഡ് സ്വദേശിയായ മുക്തതിർ സേവനമനുഷ്ഠിച്ചു വരുന്നത്. കഴിഞ്ഞ തവണഅദ്ദേഹത്തിൻ്റെ നാട്ടിൽ പാർപ്പിടസൗകര്യവും,കുഴൽ കിണർ സൗകര്യവും മഹല്ല് നിവാസികൾ ജാർഖണ്ഡിൽ അദ്ദേഹ ത്തിന് നിർമ്മിച്ച് നൽകിയിരുന്നു. പി കെ ബാപ്പു ഹാജിയുടെയും മാട്ടുമ്മൽ ഹനീഫയുടെയും മുഹ്സിൻ ഭൂപതിയുടെയും നേതൃത്വത്തിലാണ് ഈ വർഷത്തെ ഇമാം കലക്ഷൻ പൂർത്തിയാക്കിയത്.
മസ്ജിദിൽ ഇഹ്സാനിൽ നടന്ന ചടങ്ങിൽ,വൈസ് പ്രസിഡണ്ട് മാരായ ആലി എൻ,എം കെ സുബൈർ,ട്രഷറർ മുഹമ്മദ് പി ,ജോയിൻ്റ് ട്രഷറർ റഷീദ് നടുവിലശ്ശേരി, ജോയിൻ്റ് സെക്രട്ടറി യൂസഫ് മാസ്റ്റർ, ടി.വി മുഹമ്മദ്,കെ.കെ. അബ്ദുൽ ഹമീദ്, ഹനീഫ മാട്ടുമ്മൽ, മുഹ്സിൻ ഭൂപതി, എം.പി അബൂബക്കർമാസ്റ്റർ, എൻ .കെ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.